ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
സ്വാതന്ത്ര്യപൂർവ്വ രാജ്യഭരണത്തിൽ കഴിഞ്ഞിരുന്ന കൊച്ചിരാജ്യത്തിന്റെ പ്രവിശ്യയായ തലപ്പിള്ളി താലൂക്കിന്റെ ആസ്ഥാനമായ വടക്കാഞ്ചേരിയിൽ നിന്ന് 4 കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്ന പച്ചപട്ടുടുത്ത് പരന്നുകിടക്കുന്ന മനോഹരദേശമാണ് തെക്കുംകര ഗ്രാമപഞ്ചായത്ത്. മച്ചാട് എന്നറിയപ്പെടുന്ന തെക്കുംകര ഗ്രാമപഞ്ചായത്തിന് സംഘകാല കൃതികളിൽവരെ പരാമർശമുണ്ട്. ഒട്ടനവധി പ്രാക് ചരിത്രസാമഗ്രികൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും അവയൊന്നും കൃത്യമായി പഠിക്കപ്പെടാത്തതുകൊണ്ട് ചരിത്രരേഖയായി രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ വാമൊഴി ചരിത്രത്തിൽ മച്ചാടിന്റെ ചരിത്രം സമ്പന്നമാണ്. രണ്ടാം ചേര സാമ്രാജ്യകാലത്തെ പെരുമാക്കൻമാരുടെ സാന്നിധ്യം ഇവിടെ ഉണ്ടായിരുന്നതിന്റെ ശേഷിപ്പുകൾ ഇപ്പോഴും മച്ചാട് മലനിരകളിൽലഭ്യമാണ്. മച്ചാട് മലയിലെ വാഴാനി - വെള്ളാനി ഭാഗങ്ങളിലെ ചില സ്ഥല നാമങ്ങൾ ഉദാഹരണങ്ങളാണ്. നന്നങ്ങാടികളും, മുനിയറകളും ഇപ്പോഴും ഉണ്ട്. ബുദ്ധമതത്തിന്റെ സ്വാധീനമായിരിക്കാം...
കൂടുതൽ വായിക്കുക