വിവരാവകാശ നിയമം 2005
തെക്കുംകര ഗ്രാമപഞ്ചായത്ത്
വിവരാവകാശ നിയമം 2005 (RTI Act)
വിവരാവകാശ നിയമം 2005 പ്രകാരം തെക്കുംകര ഗ്രാമപഞ്ചായത്തിന്റെ ഭരണപരമായ സുതാര്യത ഉറപ്പാക്കാനും വിവിധ വിവരങ്ങൾ അറിയാനും പൊതുജനങ്ങൾക്ക് പൂർണ്ണ അവകാശമുണ്ട്.
പബ്ലിക് ഇൻഫർമേഷൻ ഓഫീസർ (PIO)
ശ്രീമതി.കെ.കെ.ലത ഗ്രാമപഞ്ചായത്ത് സെക്രട്ടറി
പ്രധാന അപേക്ഷകൾ സമർപ്പിക്കേണ്ടത് ഇദ്ദേഹത്തിനാണ്.
അസി. പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
ശ്രീ.സുധീര്‍ പി.ആര്‍
ഹെഡ്ഡ് ക്ലർക്ക്
അപേക്ഷകൾ സ്വീകരിക്കാനും സഹായിക്കാനും ചുമതലപ്പെട്ടയാൾ.
അപ്പലേറ്റ് അതോറിറ്റി
അസിസ്റ്റന്റ് ഡയറക്ടർ ഓഫ് പഞ്ചായത്ത് (ADP)
ജോയിന്റ് ഡയറക്ടറുടെ കാര്യാലയം, തൃശ്ശൂര്‍
30 ദിവസത്തിനകം മറുപടി ലഭിക്കാത്തപക്ഷം അപ്പീൽ നൽകാം.
അപേക്ഷ സമർപ്പിക്കേണ്ട രീതികൾ
- അപേക്ഷ എഴുതുക: വെള്ളക്കടലാസിൽ "വിവരാവകാശ നിയമം 2005 സെക്ഷൻ 6(1) പ്രകാരം" എന്ന് രേഖപ്പെടുത്തി വിവരങ്ങൾ വ്യക്തമായി എഴുതുക.
- അപേക്ഷാ ഫീസ്: 10 രൂപ കോർട്ട് ഫീ സ്റ്റാമ്പ് ഒട്ടിക്കുക അല്ലെങ്കിൽ പഞ്ചായത്ത് ഓഫീസിൽ നേരിട്ട് അടക്കുക. (BPL വിഭാഗത്തിന് ഫീസ് ഇല്ല).
- മറുപടി സമയം: സാധാരണ രീതിയിൽ അപേക്ഷ സമർപ്പിച്ച് 30 ദിവസത്തിനകം മറുപടി ലഭിക്കും.