വിവരാവകാശ നിയമം 2005
തെക്കുംകര ഗ്രാമപഞ്ചായത്ത്
വിവരാവകാശ നിയമം 2005 (RTI Act)
വിവരാവകാശ നിയമം 2005 പ്രകാരം തെക്കുംകര ഗ്രാമപഞ്ചായത്തിന്റെ ഭരണപരമായ സുതാര്യത ഉറപ്പാക്കാനും വിവിധ വിവരങ്ങൾ അറിയാനും പൊതുജനങ്ങൾക്ക് പൂർണ്ണ അവകാശമുണ്ട്.
പബ്ലിക് ഇൻഫർമേഷൻ ഓഫീസർ (PIO)
ശ്രീമതി.തന്‍സീല എ എം സെക്രട്ടറി
തെക്കുംകര ഗ്രാമ പഞ്ചായത്ത്
തെക്കുംകര പി.ഒ., പുന്നംപറമ്പ്, തൃശ്ശൂര്‍ - 680589
ഫോണ്‍ - 04884265268
അസി. പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
ശ്രീ.സുധീര്‍ പി.ആര്
ഹെഡ്ഡ് ക്ലർക്ക്
തെക്കുംകര ഗ്രാമപഞ്ചായത്ത്
അപ്പലേറ്റ് അതോറിറ്റി
അസിസ്റ്റന്റ് ഡയറക്ടർ ഓഫ് പഞ്ചായത്ത് (ADP)
ജോയിന്റ് ഡയറക്ടറുടെ കാര്യാലയം, തൃശ്ശൂര്‍
സിവില്‍ സ്റ്റേഷന്, അയ്യന്തോള്‍ പി.ഒ., പിന് - 680003
ഫോണ്‍ - 0487 2360616, ഇ-മെയില്‍ - jdlsgdtcr@gmail.com
അപേക്ഷ സമർപ്പിക്കേണ്ട രീതികൾ
- അപേക്ഷ എഴുതുക: വെള്ളക്കടലാസിൽ "വിവരാവകാശ നിയമം 2005 സെക്ഷൻ 6(1) പ്രകാരം" എന്ന് രേഖപ്പെടുത്തി വിവരങ്ങൾ വ്യക്തമായി എഴുതുക.
- അപേക്ഷാ ഫീസ്: 10 രൂപ കോർട്ട് ഫീ സ്റ്റാമ്പ് ഒട്ടിക്കുക അല്ലെങ്കിൽ പഞ്ചായത്ത് ഓഫീസിൽ നേരിട്ട് അടക്കുക. (BPL വിഭാഗത്തിന് ഫീസ് ഇല്ല).
- മറുപടി സമയം: സാധാരണ രീതിയിൽ അപേക്ഷ സമർപ്പിച്ച് 30 ദിവസത്തിനകം മറുപടി ലഭിക്കും.